13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍

13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ‘ടോറന്റ് നിങ്ങളെ എല്ലായ്പ്പോഴും സ്നേഹിക്കും, വിട’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്കായി ടോറന്റ് അവസാനമായി നല്‍കിയ സന്ദേശം.

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാസെര്‍ച്ച്‌ എന്‍ജിനായ torrents.eu 2003ലാണ് സ്ഥാപിതമായത്. പ്രതിദിനം പത്ത് ലക്ഷം സന്ദര്‍ശകരാണ് ഉള്ളത്. കുറച്ചുകാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു. വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു. സെര്‍ച്ച്‌ ചെയ്യലും സാധ്യമായിരുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൈറ്റിന്റെ ഉടമയെ ഉദ്ധരിച്ച്‌ ‘ടോറന്റ് ഫ്രീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts