കൊലക്കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന്റെ നമ്പറിൽ കാർ രജിസ്റ്റർ ചെയ്യാനൊരുങ്ങി ആരാധകൻ

ബെംഗളൂരു : കൊലക്കേസിൽപ്പെട്ട് ജയിലഴിക്കുള്ളിലായതൊന്നും കന്നഡ നടൻ ദർശനോടുള്ള ആരാധനയുടെ ആഴം ആരാധകർക്ക് കുറയുന്നില്ല.

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ദർശന്റെ നമ്പർ തന്റെ കാറിന്റെ രജിസ്റ്റർ നമ്പറാക്കിമാറ്റാനൊരുങ്ങുകയാണ് ആരാധകൻ.

മൈസൂരുവിലെ ബന്നൂർ സ്വദേശി ധനുഷാണ് നടനോടുള്ള കണ്ണടച്ച ആരാധനയുമായി രംഗത്തെത്തിയത്. ജയിലിലെ ദർശന്റെ നമ്പറായ 6016 എന്ന നമ്പറിൽ തന്റെ കാർ രജിസ്റ്റർ ചെയ്യാനുള്ള ഏർപ്പാടുകൾ ധനുഷ് നടത്തിക്കഴിഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ഇതിനി ദർശന്റെ ജയിൽനമ്പറല്ല, ആരാധകരുടെ ഭാഗ്യനമ്പറാണെന്ന് പറഞ്ഞ് സാമൂഹികമാധ്യത്തിൽ വീഡിയോയും പോസ്റ്റ് ചെയ്തു.

അതിനിടെ, കേസിലെ നാല് പ്രതികളെ തുമകൂരു ജില്ലാ കോടതിയിലേക്ക് മാറ്റാൻ ബെംഗളൂരു കോടതി പോലീസിന് അനുമതി നൽകി.

ബാക്കി പ്രതികളുമായി ഏറ്റുമുട്ടലുണ്ടാകുമോയെന്ന ആശങ്കയിൽ പോലീസ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണിത്.

ദർശനും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെയുള്ള മറ്റു പ്രതികൾ പരപ്പന ജയിലിൽത്തന്നെ തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
[masterslider id="10"]

Related posts