അനില്‍ കുംബ്ളെ പരിശീലകനായതിനുശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും. വിന്‍ഡീസിനോട് തുടര്‍ച്ചയായി പതിനാല് വര്‍ഷം അപരാജിതരായാണ് ഇന്ത്യ പര്യടനത്തിനെത്തുന്നത്. ആ റെക്കോഡ് കാത്തുസൂക്ഷിക്കാന്‍ കൂടിയാണ് വിരാട് കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ പാഡണിയുന്നത്. മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ പൊയ്പ്പോയ കരുത്ത് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വിന്‍ഡീസിന് ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് തെളിയിച്ച കോഹ്ലിക്ക് ഉപഭൂഖണ്ഡത്തിന് പുറത്തെ ആദ്യത്തെ പരീക്ഷണംകൂടിയാണ് വിന്‍ഡീസ് പര്യടനം. ദ്വീപ് സമൂഹത്തിലെ വേഗംകുറഞ്ഞ പിച്ചുകളില്‍ വിന്‍ഡീസിനെ തളയ്ക്കാനുള്ള ടീംഘടന കണ്ടെത്തുകയാണ് കോഹ്ലിക്കും കുംബ്ളെയ്ക്കും മുന്നിലുള്ള…
Read MoreMonth: July 2016
കില്ലെര്‍ സെല്‍ഫി വീണ്ടും.
ഹൈദരാബാദ്: മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കുർനൂൽ ജില്ലയിലെ മണ്ടൽ സ്വദേശി ഇന്ദ്രസാണ്(20) സെൽഫി ക്ലിക്കിനിടെ ജീവിതം നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ സുഹൃത്തുമൊത്ത് കോളെജിനു സമീപമുള്ള നേർവഡ പ്രദേശത്തെ റെയിൽവെ ട്രാക്കിനു സമീപം നടക്കാനിറങ്ങിയതായിരുന്നു ഇന്ദ്രസ്. ദൂരെ നിന്നും ട്രെയിൻ വരുന്നതു കണ്ട ഇരുവരും പാളത്തിനു ഇരുവശത്തും നിന്ന് സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു. സെൽഫി എടുത്ത ഉടനെ സുഹൃത്ത് ഹരീഷിന് മാറാൻ സാധിച്ചെങ്കിലും ഇന്ദ്രസിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദ്രസ് സംഭവ…
Read Moreതുര്‍കി യില്‍ മൂന്നു മാസത്തേക്ക്അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സൈനിക അട്ടിമറി നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അങ്കാറയില്‍ നടന്ന ദേശീയ സുരക്ഷാ യോഗങ്ങള്‍ക്കു ശേഷം ബുധനാഴ്ച രാത്രിയിലാണു പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ആവശ്യപ്രകാരം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. തുർക്കി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരാവസ്ഥ നടപ്പിലാക്കാൻ സാധിക്കും. കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറിശ്രമം…
Read Moreനമ്മ മെട്രോ ട്രെയിനുകൾ ഇനി എല്ലാ 6 മിനുട്ടിലും
ബാംഗ്ലൂർ: ജൂലൈ 20 മുതൽ രാവിലെയും വൈകിട്ടും മെട്രോ ട്രെയിനുകൾ എല്ലാ 6 മിനുട്ടിലും ഓടും .നിലവിൽ 8 മിനുട്ട് ഇടവേളയിൽ ആയിരുന്നു ട്രെയിനുകൾ ഓടിയിരുന്നത്. രാവിലെ 07.46 മുതൽ 9.10 വരെയും വൈകിട്ട് 5 മുതൽ 7.54 വരെയും ആയിരിക്കും ട്രെയിനുകൾ 6 മിനുട്ട് ഇടവേളയിൽ ഓടുന്നത് .മൈസൂർ റോഡ് എൻഡിൽ നിന്നും രാവിലെ 8.22 നും 9.52 നും വൈകിട്ട് 5.48 നും 8.37 നും ഇടക്ക് 6 മിനുട്ട് ഇടവേളയിൽ ട്രെയിനുകൾ ഉണ്ടായിരിക്കും.
Read Moreദിവസവും 2000 കോളുകൾ,ആയിരകണക്കിന് മെസ്സേജുകൾ ,രക്തത്തിൽ എഴുതിയ കത്തുകൾ ,വൃത്തികെട്ട പടങ്ങൾ പിന്നെയും ഒരുപാട് .
ബാംഗ്ലൂർ : പ്രേമം മനുഷ്യന്റെ മനോനില തെറ്റിയ്ക്കും എന്ന ചൊല്ല് അന്വർഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് .കേരളത്തിൽനിന്നും ഉള്ള അരുൺ ശശിധരൻ എന്ന ആളാണ് കഥയിലെ വില്ലൻ .കഴിഞ്ഞ വർഷം നവംബറിൽ ഹെബ്ബാളിലെ ഒരു 4 സ്റ്റാർ ഹോട്ടലിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്ന ഇയാൾക്ക് സീനിയർ ആയ യുവതിയോട് കലശലായ പ്രേമം തുടങ്ങിയിടത്താണ് കഥയുടെ ആരംഭം. തന്റെ പ്രേമം അറിയിച്ചുവെങ്കിലും യുവതി അതു നിരാകരിച്ചു .തുടർന്നു യുവതിയുടെ പ്രേമം നേടാനായി കഥാനായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കാരണം യുവതി സഹികെട്ടു…
Read Moreകബാലി റിലീസിന് ഓഫീസ് അവധി പ്രഖ്യാപിച്ചും ബാംഗ്ലൂരിലെയും ചെന്നൈയിലെയും കമ്പനികൾ
ബാംഗ്ലൂർ /ചെന്നൈ :സൂപ്പർ സ്റ്റാർ രജനിയുടെ “കബാലി” റിലീസിനോട് അനുബന്ധിച്ചു ചെന്നൈയിലെയും ബാംഗ്ലൂരിലെയും നിരവധി കമ്പനികളിൽ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.സൂപ്പർസ്റ്റാറിന്റെ പടം ആദ്യ ഷോയിൽ ആദ്യം തന്നെ കാണുന്നതിന് നിരവധി ജീവനക്കാർ കൂട്ട അവധി എടുക്കും എന്നു മുൻകൂട്ടി മനസിലാക്കിയാണ് പല കമ്പനികളും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത് . ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്ന പ്രകാരം ചെന്നൈ ആസ്ഥാനമായ ഫ്യണ്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ബാംഗ്ലൂർ ആസ്ഥാനമായ ഒപ്‌സ് വാട്ടർപ്രൂഫിങ്ങും ഇത്തരത്തിൽ അവധി കൊടുത്ത കമ്പനികളിൽ ചിലതാണ് .ചില കമ്പനികൾ ജീവനക്കാർക്ക് സിനിമ ടിക്കറ്റും…
Read Moreകൊല്ലപ്പെട്ടതിൽ അധികവും മുസ്ലിങ്ങൾ
പാരിസ് : നീസ്ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഏറെയും മുസ്ലിങ്ങൾ ആണെന്ന് റിപോർട്ടുകൾ . കൊല്ലപ്പെട്ട 80 ൽ 30 പേര് ഇസ്ലാം മത വിശ്വാസികൾ ആണെന്ന് ഫ്രാൻസ് പത്രം റിപ്പോർട് ചെയ്തു . ട്രക്ക് ഓടിച്ചിരുന്ന മുഹമ്മദ് ലഹുജി ബൊല്ലെൻ ഉൾപ്പടെ 20 പേര് ടുണീഷ്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട മുസ്ലിങ്ങളിൽ ചിലരെ അറിയാമെന്നും സ്ഥിരമായി പള്ളിയിൽ വന്നിരുന്നവർ ആയിരുന്നു എന്നും നഗരത്തിലെ ഇമാമും യൂണിയൻ ഓഫ് മുസ്ലിംസ് ഓഫ് ദി ആൽപ്സ് പ്രസിഡന്റും ആയ ഓറ്മനെ ഐസോയ് അറിയിച്ചു . തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ…
Read Moreമുന്‍ ഇന്ത്യന്‍ ഹോകി നായകന്‍ മുഹമ്മദ് ഷാഹിദ് നിര്യാതനായി.
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ മുഹമ്മദ് ഷാഹിദ് (56)അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഇന്ത്യ ഏറ്റവും അവസാനമായി ഒളിമ്പിക്സ് സ്വര്‍ണം നേടിയ 1980ലെ മോസ്കോ ഒളിംബിക്സില്‍ ഇന്ത്യന്‍ ടീമില്‍ നിറഞ്ഞുനിന്ന താരമായിരുന്നു മുഹമ്മദ് ഷാഹിദ്. പിന്നീട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയ ഷാഹിദ് 1982ലെ ദില്ലി ഏഷ്യാഡില്‍ വെള്ളി നേടിയ ടീമിലും 86ല്‍ സോളില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം ഷാഹിദിനെ ആദരിച്ചിരുന്നു. കിഡ്നിക്കും കരളിനും അസുഖംബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെടുകയും…
Read Moreദാമോദരന്റെ ആരോപണങ്ങള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും : വി എസ്
തുരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളുമെന്ന് വി.എസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു. ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നായിരുന്നു ദാമോദരന്റെ ആരോപണം റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കാര്യവും വി.എസ്…
Read Moreസ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.
ബെന്ഗളൂരു: സ്വാതന്ത്ര്യ ദിന പുഷ്പമേള ലാല്‍ ബാഗില്‍ ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും.മൈസൂര് ഹോള്ടി കള്‍ച്ചര്‍ സൊസൈറ്റി യുടെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പ മേളയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.ഇതിനു പേര് നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് നാല് വരെ നീട്ടി. പുഷ്പാലങ്കാരം,വെജിടബില്‍ കാര്‍വിംഗ് ,സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :080-26576781
Read More