ബെംഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്. തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ് (23) മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കൂടി ബസിന്റെ പിൻചക്രം കയറിഇറങ്ങുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ മഞ്ജുനാഥനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച്ച മുൻപാണ് പിയു വിദ്യാർഥിനി ബസിൽ നിന്ന് വീണ് മരിച്ചത്.
Read MoreTag: youth
അജ്ഞാത വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.
ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അജ്ഞാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു, വാഹനം കണ്ടെത്താനായില്ല.
Read Moreവീണ്ടും വില്ലനായി പട്ടം; നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
ബെളഗാവി: പട്ടത്തിന്റെ നൂൽ കുരുങ്ങി മെഡിക്കൽ വിദ്യാർഥി മരിച്ചു. ഗ്ലാസ് പൗഡർ പുരട്ടിയ നൂൽ കഴുത്തിൽ കുരുങ്ങി ബെളഗാവിയിലെ ഭാരതേഷ് ഹോമിയോ മെഡിക്കൽ കോളേജിലെ അവസാന വർഷ ബിഎംഎച്ച്എസ് വിദ്യാർഥിയായ മണിപ്പൂർ സ്വദേശി ദീപക് സിംങ് (23) ആണ് മരിച്ചത്. ബൈക്ക് ഒാടിച്ചെത്തിയ ദീപകിന്റെ കഴുത്തിൽ നൂൽ കുരുങ്ങി ആഴത്തിൽ മുറിവും, ചെവി അറ്റു തൂങ്ങുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആണ് മരിച്ചത്.
Read More