നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിലെ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ വീണ് യുവാവിന് (22 ) വീണു ദാരുണാന്ത്യം. ജോലി ചെയ്യുകയായിരുന്ന യുവാവ് ബാലൻസ് നഷ്ടപ്പെട്ട് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ മണിനൽകൂർ സ്വദേശി വിജയ് ആണ് മരിച്ചത്. നാലാം നിലയിൽ ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.…

Read More
Click Here to Follow Us