ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെയെന്ന് ആശംസിച്ചു. “മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ജിയുടെ ജന്മദിനത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ. പതിറ്റാണ്ടുകളായി അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ച് ഞങ്ങൾ രണ്ട് പേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിആയിരിക്കുമ്പോൾ. അദ്ദേഹം ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, പ്രധാനമന്ത്രി മോദി എക്സിൽ പോസ്റ്റ് ചെയ്തു.
Read MoreTag: wishes
പെരുന്നാൾ ആശംസകൾ അറിയിച്ച് മദനി
ബെംഗളൂരു: ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പിഡിപി ചെയര്മാന് അബ്ദുൾ നാസര്‍ മഅ്ദനി. 30 ദിവസത്തെ കഠിന വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ക്ഷമയും സംയമനവും സാഹോദര്യ സംരക്ഷണ മനോഭാവവും നിരന്തരമായി നിലനിര്‍ത്തുവാന്‍ ഈദ് സുദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊടുംവര്‍ഗീയ ദുശ്ശക്തികളും അവരുടെ കാര്യസ്ഥന്മാരും പച്ചക്കള്ളങ്ങള്‍ ഹീനമായ ഭാഷയില്‍ അവതരിപ്പിച്ച് കേരളീയ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുകയും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുകയും രാജ്യത്തെ മിക്ക സംവിധാനങ്ങളും ഇക്കൂട്ടര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയും…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേഗം; ബിഎസ് യെദ്യൂരപ്പ
ബെംഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യുഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…
Read More