ബെംഗളൂരു : ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരാൻ ആലോചിക്കുമ്പോൾ, ഇത് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസ് നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ എതിർക്കുമെന്ന് ശിവകുമാർ പ്രതിജ്ഞയെടുത്തു. സർക്കാർ ഏത് രൂപത്തിൽ ബിൽ അവതരിപ്പിച്ചാലും ഞങ്ങൾ അതിനെ എതിർക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞു. “വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ ഈ (മതപരിവർത്തന വിരുദ്ധ) നിയമം നിർദ്ദേശിക്കുന്നതിലൂടെ സർക്കാർ തുരങ്കംവെക്കാൻ ശ്രമിക്കുകയാണ്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് പാർട്ടി ഇത്…
Read More