മടിക്കേരി: കുശാൽനഗറിന് സമീപം സെവൻത് ഹൊസ്‌കോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി അമ്മയോടൊപ്പം ചേരുന്നതിന് മുൻപേ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി വൈകി കാട്ടാനയ്ക്ക് പ്രസവവേദന അനുഭവപെട്ടതിനെത്തുടർന്നു സ്വകാര്യ എസ്റ്റേറ്റിലെ വെള്ളക്കെട്ടിനുള്ളിൽ ആനക്കുട്ടിയെ പ്രസവിക്കുകയായിരുന്നു. ഏറെ നേരം ആനക്കുട്ടിക്ക് വെള്ളക്കെട്ടിൽത്തന്നെ കഴിയേണ്ടി വന്നത് ശ്രദ്ധയിൽപെട്ട പരിസര വാസികൾ കുശാൽനഗർ ഡിവിഷൻ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കുശാൽനഗർ ആർഎഫ്ഒ അന്നയ കുമാർ, മറ്റ് ജീവനക്കാർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും ഏറെനേരം വെള്ളത്തിനടിയിലായതിനാൽ ആനക്കുട്ടി അപകടത്തിൽപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വനംവകുപ്പ് ആനക്കുട്ടിയെ തോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അധികനേരം ജീവനോടെ…
Read More