ബെംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) നടപ്പ് അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ അവതരിപ്പിക്കുന്നു. ഡിസൈൻ അധിഷ്‌ഠിത വിഷയങ്ങൾക്കും സിവിൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കും വേണ്ടിയായിരിക്കും കൂടുതലും ഈ സംവിധാനം അവതരിപ്പിക്കുന്നത്. ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നുള്ള ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. “ഏതൊക്കെ വിഭാഗങ്ങളിൽ ‘ഓപ്പൺ ബുക്ക്‘ പരീക്ഷകൾ നടത്താം എന്നത് ശുപാർശ ചെയ്യാൻ ഞങ്ങൾ ബോർഡ്ഓഫ് സ്റ്റഡീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിടിയു വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ധപ്പ മാധ്യമങ്ങളോട് പറഞ്ഞു.
Read More