താരപുത്രി വിസ്മയ മോഹൻലാലിന്റെ കുങ്ഫു വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. തായ്ലാൻഡിൽ എത്തിയ വിസ്മയയുടെ കുങ്ഫു പരിശീലന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രയാസമേറിയ വർക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നേരത്തെയും വിസ്മയ പങ്കുവെക്കാറുണ്ട്. ഒടുവിലായി കുങ്ഫു ട്രെയ്‌നിങ്ങാണ് താരം പങ്കുവച്ചത്. കുംഫു പരിശീലനത്തിൽ താൻ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോൾ താൻ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറിച്ച് നാളത്തേക്ക് മാത്രമായി ഇവിടേക്ക് എത്തിയ തന്നെ ഈ സ്ഥലം പിടിച്ചു നിർത്തുകയാണെന്നും വിസ്മയ…
Read More