ബെംഗളൂരു: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു സൗത്ത് ജില്ലാ ഘടകം പ്രസിഡന്റ് രമേശിനെതിരെയാണ് ബനശങ്കരി പോലീസ് കേസെടുത്തത്. സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബനശങ്കരി പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എൻആർ റസിഡൻസിയിൽ ഒരുക്കിയ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടിനു മുന്നിൽ സ്റ്റേജും പന്തലും ഒരുക്കിയിരുന്നു, തുടർന്ന് നടത്തിയ ജന്മദിനാഘോഷത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധിച്ചിരുന്നില്ലന്ന് ഒരു പോലീസുകാരൻ പറഞ്ഞു. എഫ്ഐആറിൽ രമേഷ്…
Read More