ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസിന്റെ രണ്ട് പ്രവർത്തകർ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനെ ചീത്തവിളികുന്നതും അദ്ധേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്ന് പറയുകയും ചെയ്യുന്ന വീഡിയോ പുറത്ത്. ഒരു 50-100 കോടിയെങ്കിലും സമ്പാദിച്ചിട്ടുണ്ടാവും എന്നും, ഡി.കെ.ശിവകുമാർ മദ്യപനാണ് എന്നും ആണ് അവർ പറയുന്നത്. ഇതേ തുടർന്ന് വീഡിയോയിൽ ഉൾപ്പെട്ട കെപിസിസി മീഡിയ കോർഡിനേറ്റർ എം എ സലീമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ വക്താവും ബല്ലാരിയിൽ നിന്നുള്ള മുൻ എംപിയുമായ വിഎസ് ഉഗ്രപ്പക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. താൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീഡിയോയിൽ ചർച്ചാവിഷയമായ കാര്യങ്ങൾ സത്യമല്ലെന്നുമാണ് വീഡിയോയെക്കുറിച്ചുള്ള ശിവകുമാറിൻറെ പ്രതികരണം. “എനിക്കും…
Read More