വാക്കുതർക്കം; ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റയാൾ മരിച്ചു.

ബെംഗളൂരു : വാക്കുതർക്കത്തിനിടെ ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റ് 40-കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് കുള്ളപ്പ സർക്കിളിലാണ് ഇയാൾക്ക് കുത്തേറ്റത്. ബാനസവാടി സ്വദേശി വിക്ടർ ആണ് മരിച്ചത്. കുത്തേറ്റു വീണ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഫ്രിക്കൻ സ്വദേശികളുമായി വിക്ടറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കോലായിൽ കൊണ്ടെത്തിച്ചത്. കമ്മനഹള്ളിയിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളായ യുവാക്കളാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓടി രക്ഷപെട്ട ആഫ്രിക്കൻ സ്വദേശികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനായി പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ…

Read More
Click Here to Follow Us