തൃശൂർ : മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലുമണിക്ക് വെടിക്കെട്ട് നടത്താനാണ് തീരുമാനം. തൃശൂര്‍ നഗരത്തില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ രണ്ടുവട്ടം വെടിക്കെട്ട് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ആദ്യം വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. പിന്നീടിത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയെങ്കിലും മഴ വീണ്ടും വില്ലനായി. കുടമാറ്റം നടക്കുമ്പോൾ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.
Read MoreTag: vedikett
ആകാശം തെളിഞ്ഞാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട്
തൃശൂർ: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഇന്നലെ ധാരണയായി. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് 6.30ന് വെടിക്കെട്ട് നടത്താൻ ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
Read More