ബെംഗളൂരു : യാദ്ഗിർ ജില്ലാ ഭരണകൂടം ശനിയാഴ്ച ആരംഭിച്ച ഡ്രൈവിൽ 2,882 കുട്ടികൾക്ക് ന്യുമോണിയ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചു.മൂന്ന് ഘട്ടങ്ങളിലായി കുട്ടികൾക്ക് ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ (പിസിവി) നൽകുമെന്ന് യാദ്ഗിർ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശിൽപ ശർമ്മ പറഞ്ഞു. “ആദ്യ ഘട്ടം ശിശുക്കൾക്ക് അവരുടെ ജനനം മുതൽ ആറാഴ്ച വരെ നൽകുമ്പോൾ, രണ്ടാമത്തേത് 14 ആഴ്ചയിലും അവസാന ഘട്ടം 9 മാസത്തിലും ആയിരിക്കും,”ശിൽപ ശർമ്മ പറഞ്ഞു.
Read More