തണുത്ത പച്ചക്കറി വിഭവം നൽകിയ ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

ലക്നൗ : രാത്രി ഭക്ഷണത്തിന്റെ കൂടെ തണുത്ത പച്ചക്കറി വിഭവം വിളമ്പിയെന്ന കാരണം പറഞ്ഞ് ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. രാജാഗഞ്ച് സ്വദേശിയായ മുഹമ്മദ് സല്‍മാനുമായി ഉംറ എന്ന യുവതി 2021 മെയിലാണ് വിവാഹിതയാകുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. പിന്നാലെ സ്വന്തം വീട്ടിലുപേക്ഷിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാവ് സ്ത്രീധന തുക മുഹമ്മദ് സല്‍മാന് നല്‍കി. എന്നാല്‍ സ്ത്രീധനം മതിയായില്ലെന്ന് ആരോപിച്ച്‌ യുവതിയെ ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കാനരംഭിച്ചു.…

Read More

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബെംഗളൂരുവിൽ വെൽനസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ശ്രീ ധർമസ്ഥല മഞ്ജുനാഥേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസസിന്റെ (SDMINYS) വെൽനസ് സെന്റർ ‘ക്ഷേമവന’ ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ യാത്രാവിവരണം അനുസരിച്ച്, അദ്ദേഹം പ്രത്യേക വിമാനത്തിൽ രാവിലെ 11.30 ന് നഗരത്തിൽ ഇറങ്ങുകയും തുടർന്ന് ഹെലികോപ്റ്ററിൽ നെലമംഗലയിലെ SDMINYS കാമ്പസിലേക്ക് പറക്കുകയും ചെയ്യും. രാജ്യസഭാംഗം കൂടിയായ സ്ഥാപന മേധാവി ധർമാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുമായി യുപി മുഖ്യമന്ത്രി ചർച്ച നടത്തും, തുടർന്ന് ‘ക്ഷേമവന’ ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്കൂറോളം ആദിത്യനാഥ് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും.…

Read More

മദ്രസകള്‍ക്കുള്ള ഗ്രാന്റ് ഒഴിവാക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ഉത്തർപ്രദേശ്: സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.  പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോ​ഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. നേരത്തെ, സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ ഗാനം ആലപിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും.

Read More

യുപി മുഖ്യമന്ത്രിയായി മാർച്ച്‌ 25 ന് യോഗി ആദിത്യനാഥിന്റെ സത്യ പ്രതിജ്ഞ

ഉത്തർപ്രദേശ് : മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച്‌ 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചടങ്ങ് നടക്കും. 50,000 ത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തില്‍ 200 ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ…

Read More
Click Here to Follow Us