ടോക്യോ: ഒളിമ്പിക് ഗുസ്തിമത്സരത്തിൽ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി മെഡൽ നേടിയത്. റഷ്യന്‍ ഒളിമ്പിക് താരം സോര്‍ ഉഗ്യുവിനോട് ദഹിയ പരാജയപെട്ടു. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടു നിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്. ടോക്യോ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ആറാംമെഡലാണിത്. ടോക്കിയോയില്‍ ഇന്ത്യയുടെ രണ്ടാംവെള്ളിയാണ് രവികുമാറിലൂടെ നേടിയത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് നേടിയത്. ആകെ മെഡല്‍ നേട്ടം…
Read MoreTag: Tokyo Olympics
നാലു പതിറ്റാണ്ടിന് ശേഷം ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം
ടോക്യോ : ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. ആവേശകരമായ മല്‍സരത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിങ് രണ്ടു ഗോള്‍ നേടി. നാലു പതിറ്റാണ്ടിന് ശേഷമാണ് ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്. തീമൂറിലൂടെ ആദ്യം ഗോളടിച്ച് ജര്‍മ്മനിയാണ് മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതിനുപിന്നാലെ ഫര്‍ക്കിലൂടെ…
Read Moreടോക്കിയോയിൽ വീണ്ടും പെൺകരുത്ത് ; ബോക്സിങ്ങിൽ ഇന്ത്യയുടെ ലൊവ്ലിന ബോർഗോ ഹെയ്ന് വെങ്കലം
ടോക്കിയോ: ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡൽ. ബോക്സിങ് വനിതായിനത്തിൽ ലൊവ്‌ലിന ബോര്‍ഗൊ ഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലൊവ്‌ലിനക്ക് മെഡല്‍ ലഭിച്ചത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വാങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം…
Read Moreടോക്കിയോ ഒളിമ്പിക്സ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയിൽ
ടോക്കിയോ: ഒളിമ്പിക്‌സിൽ വനിതാ ഹോക്കിയില്‍ ഇന്ത്യൻ വനിതാ ഹോക്കി ടീം സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന്റെ സെമിഫൈനലിൽ എത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ ആസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നും ഇന്ത്യയുടെ ഗുര്‍ജിത് കൗര്‍ ആണ് ഗോള്‍ നേടിയത്. റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്ട്രേലിയ. ഇന്ത്യ പത്താം സ്ഥാനത്തും. സെമി ഫൈനലിൽ ഇന്ത്യ അര്‍ജന്റീനയെ നേരിടും. ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്. ആസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ കളിക്കാരുടെ പ്രതിരോധം ആസ്ട്രേലിയയ്ക്ക് തകര്‍ക്കാനായില്ല.…
Read More