ബെംഗളുരു: അമിത വില ഈടാക്കി സർവ്വീസ് നടത്തുന്നവർക്കിടയിൽ കുറഞ്ഞ ചിലവിൽ മലയാളികൾക്ക് നാടെത്താൻ കേരള ആർടിസി സർവ്വീസ്. 21 മുതൽ 24 വരെ സ്പെഷ്യൽ സർവ്വീസ് നടത്തും. ദിവസവും 7 അധിക ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. റിസർവേഷൻ ഉടൻ ആരംഭിക്കും, ടിക്കറ്റ് വിറ്റ് പോകുന്ന മുറക്ക് വീണ്ടും കൂടുതൽ സ്പെഷ്യലുകൾ അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read MoreTag: TO
3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും
ബെംഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975 പേരെ വഹിക്കാവുന്ന 47 ട്രെയിനും 2002 പേരെ വഹിക്കാവുന്ന 3 ട്രെയിനുമാണ് നിലവിൽ സർവീസ് നടത്തുന്നത്. 6 കോച്ച് ട്രെയിനുകളിലൊന്ന് ഇന്നലെ സർവ്വീസ് തുടങ്ങി.
Read Moreമൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു
ബെംഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
Read Moreട്രെയിനിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയയാളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്
ബെംഗളുരു: മൈസുരു-ചെന്നൈ ശതാബ്ദി എക്സ്പ്രസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയയാളെ ഇതുവരെയും തിരിച്ചറിയാനായില്ല. നവംബർ 10 ന് ബെംഗളുരുവിലേക്കുള്ള യാത്രക്കിടെ എെടി ജീവനക്കാരിയായ യുവതിയെ ട്രെയിനിലുണ്ടായിരുന്ന വ്യക്തി കടന്നു പിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ യുവതിയെ ഇയാൾ വിടുകയും പിന്നീട് പരസ്യമായി വെല്ലുവിളി നടത്തുകയും , യുവതിയോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തോളാൻ പറയുകയുമായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.
Read Moreമൈസുരു-ബെംഗളുരു; ഹൈവേ വീതികൂട്ടുന്നു: നടപടികൾ ഉടൻ
ബെംഗളുരു: മൈസുരു -ബെംഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. 117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ് യാഥാർഥ്യമാകുമ്പോൾ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും.
Read Moreകർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ അല്ലെങ്കിൽ 1.75 കോടി ബാരലോ എണ്ണ സംഭരിക്കാനുള്ള കരാറാണ് ധാരണയായിരിക്കുന്നത്. മംഗലാപുരത്തെ എണ്ണ സംഭരണത്തിന് പുറമേയാണ് പാഡൂരിലും എണ്ണ സംഭരിക്കാനുള്ള തീരുമാനം.
Read Moreവിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി
ബെംഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ. കനക്പുര റോഡിലെ ദയാനന്ദ സാഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യഗിരി മല കയറിയത്. മൊബൈൽ ഫോൺ സിഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…
Read Moreതടവുകാർക്ക് പ്രിയം ജേണലിസം കോഴ്സുകളോട്
ബെംഗളുരു: തടവുകാർക്കിഷ്ട്ടം ജേണലിസം കോഴ്സുകളോട് . പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്ക് പ്രിയം കൊമേഴ്സ് ജേണലിസം കോഴ്സുകളോട്. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള ബാംഗ്ലൂർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം കോഴ്സുകളോടാണ് തടവുകാർക്ക് പ്രിയമെന്ന് മനസിലായത്. ഏകദേശം 300 ഒാളം പേരാണ് ഇൗ കോഴ്സുകൾ തിരഞ്ഞെടുത്തത്.
Read More