ബെംഗളൂരു: കർണാടക ആർ.ടി.സിയിൽ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ഇനി മുതൽ അര ടിക്കറ്റ് നൽകിയാൽ മതി. യാത്രക്കാരിൽനിന്നുള്ള അഭ്യർത്ഥന മാനിച്ച്, ബസിൽ യാത്ര ചെയ്യുന്ന വളർത്തുമൃഗങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാക്കാൻ തീരുമാനിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. നേരത്തേ ഇവക്ക് മുഴുവൻ ടിക്കറ്റും എടുക്കണമായിരുന്നു. കർണാടക വൈഭവ, രാജഹംസ, നോൺ- എ.സി സ്ലീപ്പർ, എ.സി ബസുകളിലും ഇത് ബാധകമാണ്. വളർത്തു നായ്ക്കു പുറമെ, പക്ഷികൾക്കും പൂച്ചകൾക്കും ഇതേ നിരക്കാണ് ഈടാക്കുക. മുമ്പ് ചിക്കബല്ലാപുരയിൽ കർണാടക ബസിൽ വളർത്തുകോഴിയുമായി യാത്രചെയ്ത കർഷകനിൽനിന്ന് കോഴിക്ക് ഫുൾ ടിക്കറ്റ് കണ്ടക്ടർ…
Read MoreTag: Tickets
ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര, 5 മലയാളി യുവാക്കൾ പിടിയിൽ
ബെംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജുനൈദ്, സുജിത്, വിഷ്ണു, യൂനുസ്, മിസ്അബ് എന്നിവർക്കാണ് ഉടുപ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിനിൽ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ടിക്കറ്റില്ലാതെ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂട്ടിയിലുള്ള ടിടിഐ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപ്പിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടിക്കറ്റില്ലാത്തതിന്…
Read More