ബെംഗളുരു: വാഹനങ്ങൾ നടപ്പാതയിലൂടെ ഒാടിക്കുന്നവരുടെ എണ്ണം കൂടുന്നു. 20371 പേരാണ് ഈ വർഷം നടപ്പാതയിലൂടെ ബൈക്ക് ഒാടിച്ചതിന് പിടിയിലായത്. 18889 പേരിൽ നിന്ന് പിഴയും ഈടാക്കി. രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ജനങ്ങൾ കുറുക്ക് വഴിയായി നടപ്പാതകൾ തിരഞ്ഞെടുക്കുന്നത്. ബാരിക്കേഡുകളുടെ അഭാവം നടപ്പാതയിലൂടെ വാഹനം ഒാടിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. വർഷം തോറും ഒട്ടനവധി അപകടങ്ങളാണ് നടപ്പാതയിലൂടെ വണ്ടികൾ ഒാടിക്കുന്നത് മൂലം ഉണ്ടാകുന്നത്.
Read More