ബെംഗളൂരു: ഹാവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിനെ തുടർന്ന് 27 കാരന് ഗുരുതരമായി പരിക്കേറ്റു. കന്നഡ നടൻ യഷും സഞ്ജയ് ദത്തും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘കെജിഎഫ്: ചാപ്റ്റർ 2’ എന്ന ചിത്രത്തിന്റെ സ്‌ക്രീനിംഗിന്റെ ഇടയിലാണ് വെടിവെപ്പുണ്ടായത്. വസന്ത്കുമാർ ശിവപൂർ എന്നയാൾക്കാണ് വെടിയേറ്റത്. മുഗളി ഗ്രാമത്തിലെ താമസക്കാരനായിരുന്ന അദ്ദേഹം കാർഷിക മേഖലകളിൽ ജോലി ചെയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകളുള്ളത്. ജോലിക്ക് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനാണ് ഇര എത്തിയതെന്ന് ഷിഗ്ഗാവ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റാരോപിതന്റെ സീറ്റായ തന്റെ മുന്നിലെ സീറ്റിൽ അദ്ദേഹം കാലുകൾ…
Read More