ബെംഗളൂരു: വയനാട് – കോഴിക്കോട് പാതയിൽ താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഒന്നും ഇല്ലെന്നും എല്ലാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മാണിയോട് കൂടിയാണ് അംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും സുൽത്താൻ ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റും തമ്മിൽ കൂട്ടി മുട്ടുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനഗതാഗതം താത്കാലികമായി സ്തംഭിച്ചു. ക്രൈൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വണ്ടികൾ സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഉടൻ വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും…
Read More