ബെംഗളൂരു: പുതുക്കിയ സ്‌കൂൾ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്ക് അറുതിവരുത്താനായി രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്‌കരണ പാനൽ പിരിച്ചുവിടുന്നതിനൊപ്പം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിലെ 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെക്കുറിച്ചുള്ള ആക്ഷേപകരമായ പോയിന്റുകൾ അവലോകനം ചെയ്യാനും നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.ബസവണ്ണയെക്കുറിച്ച് തെറ്റായി വ്യാഖ്യാനിച്ച വസ്തുതകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാഠഭാഗം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സനേഹള്ളി മഠത്തിലെ പണ്ഡിതാരാധ്യ സ്വാമിയും മറ്റും കഴിഞ്ഞയാഴ്ച…
Read More