ബെംഗളൂരു: കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വാൾ വെട്ടിക്കൊലപ്പെടുത്തി. നഗരത്തിലെ ടെക്ക് കമ്പനിയിൽ ആണ് സംഭവം. ബെംഗളൂരുവിലെ എറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഐഒ വിനു കുമാറുമാണ് കൊല്ലപ്പെട്ടത്. മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഫെലിക്സും കൊല്ലപ്പെട്ടവരും ബിസിനസ്സ് നടത്തിയിരുന്നതായും ഇപ്പോൾ എറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ്…
Read More