തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയത്. സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം…
Read More