ബെംഗളൂരു: ബെലഗാവിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിൽ നിന്നും പുഴുക്കൾ വരുന്നതായി ജനങ്ങൾ. മലിനജലത്തിന്റെ ഉപയോഗം കൊണ്ട് നിരവധി ആളുകൾക്ക് രോഗം പിടിപെട്ടതയും പരിസരവാസികൾ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം ആയി ഞങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു,കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഛർദി, വയറിളക്കം, പനി എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. പരിസരവാസിയായ മാരുതി പാട്ടീൽ പറഞ്ഞു. അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിൽ ആവും. കഴിഞ്ഞ 15 ദിവസങ്ങൾ ആയി പൈപ്പിലൂടെ വരുന്നത് കറുപ്പ് നിറത്തിലുള്ള വെള്ളമാണെന്നും ജനങ്ങൾ പരാതിപ്പെട്ടു.
Read More