വീരമഹാദേവി ചിത്രത്തിൽ നിന്നും സണ്ണി ലിയോൺ പിൻമാറണം; പ്രതിഷേധം ശക്തം

ബെം​ഗളുരു: പ്രശസ്ത നടി സണ്ണി ലിയോണിനെതിരെ കനത്ത പ്രതിഷേധവുമായി കന്നഡ അനുകൂല സംഘടനകൾ രം​ഗത്ത്. വീരമഹാദേവി ചിത്രത്തിൽ നടി അഭിനയിക്കുന്നതിൽ നിന്നും മാറണം എന്നാവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവസേന പ്രതിഷേധ റാലി സംഘടിപ്പിച്ചു. സണ്ണിലിയോൺ വീരമഹാദേവി ചിത്രത്തിൽ അഭിനയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കും എന്നാരോപിച്ച് നടിയുടെ കോലവും പ്രതിഷേധക്കാർ അ​ഗ്നിക്കിരയാക്കി. സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കേ വീരമഹാദേവിയിൽ നിന്നും സണ്ണി ലിയോൺ പിന്മാറാൻ തയ്യാറാകുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് വ്യക്തമാക്കി.

Read More
Click Here to Follow Us