ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…
Read MoreTag: STUDY
എവൈ 4.2; ഡെൽറ്റ ഉപവകഭേദം കണ്ടെത്താൻ പരിശോധന
ബെംഗളുരു; കോവിഡ് ഡെൽറ്റ ഉപവകഭേദം, യുകെയിൽ നിന്നുള്ള എവൈ 4.2 കർണ്ണാടകയിൽ വ്യാപിച്ചിട്ടുണ്ടോ എന്നറിയുവാനായി പരിശോധന നടത്തും. ഇതിനായി കോവിഡ് ജനിതകമാറ്റ പഠനസമിതിയാണ് പരിശോധന നടത്തുക. ഇതിനായി ഇതുവരെ 1300 പഠന സാമ്പിളുകളാണ് ശേഖരിച്ചിരിക്കുന്നത്. എവൈ 4.2 കണ്ടെത്താനായി നടത്തിയ പരിശോധനയിലിതുവരെ ഈ വകഭേദം കണ്ടെത്താനായിട്ടില്ല എന്ന് സമിതി അംഗം ഡോക്ടർ വിശാൽ റാവു അറിയിച്ചു. എവൈ 4.2 കണ്ടെത്താനായുള്ള പരിശോധനകൾ നടത്തുന്നത് സ്ട്രാൻഡ് ലൈഫ് സയൻസസ് ലബോറട്ടറിയിലാണ്.
Read Moreതടവുകാർക്ക് പ്രിയം ജേണലിസം കോഴ്സുകളോട്
ബെംഗളുരു: തടവുകാർക്കിഷ്ട്ടം ജേണലിസം കോഴ്സുകളോട് . പാരപ്പന അഗ്രഹാര ജയിലിലെ തടവുകാർക്ക് പ്രിയം കൊമേഴ്സ് ജേണലിസം കോഴ്സുകളോട്. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള ബാംഗ്ലൂർ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഇത്തരം കോഴ്സുകളോടാണ് തടവുകാർക്ക് പ്രിയമെന്ന് മനസിലായത്. ഏകദേശം 300 ഒാളം പേരാണ് ഇൗ കോഴ്സുകൾ തിരഞ്ഞെടുത്തത്.
Read More