മോഷ്ടിച്ച ഫോണുകൾ വിറ്റ കടയുടമ പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച ഫോൺ വിറ്റ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 40 മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു. ലിംഗരാജപുരത്തെ ഗാരേജ് മെക്കാനിക്കായ മുഹമ്മദ് സജ്ജാദ് രാത്രിയിൽ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്നവരുടെ ഫോണുകൾ തട്ടിയെടുത്ത് ബസവേശ്വരനഗറിൽ മൊബൈൽ ഫോൺ സർവീസ് ഷോപ്പ് നടത്തുന്ന സുഹൃത്ത് അരുണിന് കൈമാറും. മോഷ്ടിച്ച ഫോണുകൾ അരുൺ തന്റെ കടയിലെ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചിലപ്പോൾ അവയുടെ സ്പെയർ പാർട്സ് കേടായ ഉപകരണങ്ങൾ സർവീസ് ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. കോറമംഗല, പുത്തേനഹള്ളി,…

Read More

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു: 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വീടിനു മുന്നിൽ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കഷാപ്പ് ചെയ്ത് മാംസം വിൽക്കാനായി കൊണ്ടുപോയ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എച്ച്ബിആർ ലേഔട്ടിൽ ഹെഡ്ലൈറ്റ് ഇല്ലാതെ പോവുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഗോമാംസം പിടികൂടിയത്. തുടർന്ന് സൗദ് ബർകത്ത്‌, ഇമ്രാൻ പാഷ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കൊപ്പം ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സുഹൈൽ കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൂവർക്കുമെതിരെ ഗോവധ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Read More

വ്യവസായിയുടെ മെഴ്‌സിഡസ് ബെൻസ് ഡ്രൈവർ മോഷ്ടിച്ചു.

bmw car thief stolen driver

ബെംഗളൂരു: അടുത്തിടെ രാമമൂർത്തിനഗറിൽ നിന്ന് തന്റെ മെഴ്‌സിഡസ് ബെൻസ് മോഷ്ടിച്ചതായി 47 കാരനായ വ്യവസായി അജയ് കുമാർ പോലീസിൽ പരാതിപ്പെട്ടു. ഐപിസി സെക്ഷൻ 381 പ്രകാരം ഡ്രൈവർ രവികുമാറിനെതിരെ പോലീസ് കേസെടുത്തട്ടുണ്ട്. ടൈൽസ് വ്യവസായിയായ അജയ് കോലാർ ജില്ലയിലെ മുൽബാഗൽ സ്വദേശിയാണ്. 2021 ഓഗസ്റ്റിലാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ രവികുമാറിനെ ഡ്രൈവറായി അജയ് നിയമിച്ചിത്.  2021 ഡിസംബർ 23ന് ഒരു സുഹൃത്തിനെ കാണാൻ ആർആർ നഗറിലെ ഒരു ഹോട്ടലിൽ പോയെന്നും രവികുമാറിനോട് ഹോട്ടലിന് സമീപം കാത്തിരിക്കാൻ ആവശ്യപ്പെട്ടതായും അജയ് പോലീസിനോട് പറഞ്ഞു. എന്നാൽ പ്രതിയായ…

Read More

സ്വർണവ്യാപാരിയിൽനിന്ന് 2.5 കോടി വിലമതിക്കുന്ന സ്വർണം കവർന്നു.

ബെംഗളൂരു : നഗരത്ത്‌പേട്ടിൽ സ്വർണവ്യാപാരം നടത്തുന്ന സിദ്ദേശ്വർ ഷിൻഡെ എന്ന സ്വർണവ്യാപാരിയിൽ നിന്ന് 5.6 കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ ഏഴംഗസംഘം പോലീസ് പിടിയിൽ. സർവജ്ഞനഗർ നഗർ സ്വദേശികളായ മുഹമ്മദ് ഫർഹാൻ (23), മുഹമ്മദ് ഹുസൈൻ (35), മുഹമ്മദ് ആരിഫ് (33), അൻജും (32), സുഹൈൽ ബേഗ് (26), ഷാഹിദ് അഹമ്മദ് (31) സുരക്ഷാ ജീവനക്കാരനായ ഉമേഷ് (32) എന്നിവരെയാണ് കബൺപാർക്ക് പോലീസ് അറസ്റ്റിലായത്. അത്തിക ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ഉമേഷാണ് വ്യാപാരിയെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ച സംഘത്തിന് കൈമാറിയത് ക്യൂൻസ് റോഡിലെ…

Read More

ചന്ദനമരം മുറിച്ച് കടത്തി

ബെം​ഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് വിവരം കിട്ടിയില്ല.

Read More
Click Here to Follow Us