ബെംഗളൂരു: കഴിഞ്ഞ മാസം ദേവനഹള്ളി ബി.എം.ടി.സി ഡിപ്പോയിൽ വെച്ച് യാത്രക്കാരനെ മർദിച്ച ബസ് ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തു. ദേവനഹള്ളി ഡിപ്പോയിലെ രണ്ടു ഡ്രൈവർമാരെയും ഒരു കണ്ടക്ടറെയുമാണ് അന്വേഷണ വിധേയമായി ബി.എം.ടി.സി സസ്പെൻഡ് ചെയ്തത്. ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചതോടെയാണ് മേൽപ്പറഞ്ഞ ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ആ വിഡിയോയിൽ മർദനമേറ്റതായി കണ്ട യാത്രക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസ് റൂട്ടും അതുപോലെ ബസുമായി ബന്ധപ്പെട്ട മറ്റ് പല വിഷയങ്ങളും ഉന്നയിച്ചാണ് യാത്രക്കാരൻ ജീവനക്കാരുമായി തർക്കിച്ചത്.…
Read More