ശ്രീലങ്കയിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ തമിഴ്‌നാടിനെ അനുവദിക്കൂ: കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : തൂത്തുക്കുടി തുറമുഖത്ത് നിന്ന് ശ്രീലങ്കയിലേക്ക് അവശ്യവസ്തുക്കൾ കയറ്റി അയക്കാൻ സംസ്ഥാനത്തെ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാർച്ച് 31 ന് നടത്തിയ ചർച്ച അനുസ്മരിച്ചുകൊണ്ട്, ശ്രീലങ്കയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിലും തലസ്ഥാനമായ കൊളംബോയിലും ഉള്ള തമിഴർക്ക് തുറമുഖത്ത് നിന്ന് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും മരുന്നുകളും കയറ്റി അയക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രതിജ്ഞാബദ്ധത മുഖ്യമന്ത്രി ആവർത്തിച്ചു. ശ്രീലങ്കയിലേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കയറ്റി അയക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി…

Read More

ഇന്ത്യ തിരിച്ചടിച്ചു… ലങ്ക നിലംപതിച്ചു! ശര്‍ദ്ദുല്‍ താക്കൂറിനു 4 വിക്കറ്റ്.

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ തങ്ങളുടെ മൂന്നാം പൂള്‍ മല്‍സത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. മഴ മൂലം ഒരു മണിക്കൂറിലധികം വൈകിയാരംഭിച്ച മല്‍സരം 19 ഓവര്‍ വീതമാക്കി കുറച്ചിരുന്നു. ലങ്ക നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. കുശാല്‍ മെന്‍ഡിസിന്റെ (55) അര്‍ധസെഞ്ച്വറിയാണ് ലങ്കന്‍ ഇന്നിങ്‌സിന് കരുത്തായത്.ശര്‍ദുല്‍ താക്കൂറിന്റെ നാലുവിക്കറ്റ് നേട്ടമാണ് ഇന്ത്യയെ സമഗ്രമായ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അര്‍ധസെഞ്ച്വറിയുമായി മിന്നിയ കുശാല്‍ പെരേരയെ (3) തുടക്കത്തില്‍ തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു കുശാല്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.…

Read More

ഇന്ന് കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങും! ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിൽ ലങ്ക.

കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോരാട്ടം മുറുകുന്നു. മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം കളിച്ചപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം ഒപ്പത്തിനൊപ്പമാണ്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ടീം ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോടേറ്റ തോല്‍വിക്കു പകരം ചോദിക്കാനുറച്ചാവും രോഹിത് ശര്‍മയുടെ നായകത്വത്തില്‍ യുവ ഇന്ത്യന്‍ സംഘം പാഡണിയുക.എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ 200ല്‍ കൂടുതല്‍ ണ്‍സ് നേടിയിട്ടും ബംഗ്ലാദേശിനോട് തോറ്റതിന്റെ ഷോക്കിലാണ് ലങ്ക പോരിനിറങ്ങുക. ഉദ്ഘാടന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ കനത്ത…

Read More

വര്‍ഗ്ഗീയകലാപങ്ങളെ നേരിടാൻ ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു!

കൊളംബോ: ശ്രീലങ്കയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വക്താവ് നല്‍കുന്ന വിശദീകരണം. ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാന്‍ഡിയാണ് വര്‍ഗ്ഗീയ കലാപത്തിന്‍റെ പ്രധാന കേന്ദ്രം. അതുകൂടാതെ, ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘര്‍ഷകേന്ദ്രമായ കാന്‍ഡിയില്‍ തിങ്കളാഴ്ച്ച തന്നെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.…

Read More
Click Here to Follow Us