ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ശ്രീരാമസേന. 25 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതില്‍ 10 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. 2014 മുതല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല’, മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സര്‍ക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. മുത്തലിക്ക് പറഞ്ഞു.
Read MoreTag: sreeramsena
മസ്ജിദുകളിലെ ഉച്ചഭാഷിണി മെയ് 9 നു മുൻപ് നീക്കണം ; ശ്രീരാമസേന
ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ മെയ് 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമ സേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ മെയ് 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി. ഇതു ചൂണ്ടിക്കാട്ടി വീടുകൾ കയറി ഇറങ്ങി ബോധവൽകരണം നടത്തുമെന്നും ശ്രീരാമ സേന അറിയിച്ചു. മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി 10…
Read More