ബെംഗളൂരു : കല്യാണ കർണാടകയിലെ പിന്നാക്ക ജില്ലകളിലെ പോഷകാഹാരക്കുറവുള്ള സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സംസ്ഥാനത്തെ വിവിധ മഠങ്ങളിലെ സന്ന്യാസിമാർ എതിർത്തു. കുട്ടികളെ മുട്ട കഴിക്കാൻ സർക്കാർ നിർബന്ധിക്കരുതെന്ന് ഉഡുപ്പിയിലെ ശ്രീ പേജാവർ മഠത്തിലെ ശ്രീ വിശ്വപ്രസന്ന തീർത്ഥ സ്വാമി പറഞ്ഞു. “ഭക്ഷണം വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്, ആർക്കും അത് നിർബന്ധിക്കാനാവില്ല. ഓരോ സമൂഹത്തിനും അതിന്റേതായ ഭക്ഷണ ശീലമുണ്ട്, സർക്കാരിന്റെ ജോലി കുട്ടികളെ മുട്ട കഴിക്കാൻ നിർബന്ധിക്കലല്ല. പകരം, മുട്ട വാങ്ങാൻ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണം സർക്കാർ വിതരണം…
Read More