കുഞ്ഞുങ്ങൾക്ക് രക്ഷകരായി ചൈൽഡ് ലൈൻ: ബെം​ഗളുരുവിൽ രക്ഷപ്പെടുത്തിയത് 1221 കുട്ടികളെ

ബെം​ഗളുരു: 1221 കുട്ടികളെ ആറ് മാസത്തിനിടയിൽ ലൈം​ഗിക ചൂഷണം, ബാലവേല , ഭിക്ഷാടനം എന്നിങ്ങനെയുള്ള അപകടകരമായ സാഹചര്യത്തിൽ നിന്നും ചൈൽഡ് ലൈൻ രക്ഷപ്പെടുത്തി. ഇതിൽ യശ്വന്ത്പുര, കെഎസ്ആർസിറ്റി റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് 982 കേസുകളും ലഭിച്ചതെന്ന് ചൈൽഡ് ലൈൻ കോ ഒാർഡിനേറ്റർ സി എൻ നാ​ഗമണി വ്യക്തമാക്കി.

Read More

വളർത്തു നായ്ക്കൾ തിരിച്ച് കൊടുത്ത ജീവിതം; കരടികളുടെ ആക്രമണത്തിൽ നിന്ന് കർഷകന് അത്ഭുതകരമായരക്ഷപ്പെടൽ

ബെള​ഗാവി: ബെള​ഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ​ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട് വളർത്തുനായ്ക്കൾ കരടികളെ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു, നായ്ക്കളോട് പൊരുതി നിൽക്കാൻ കഴിയാതെ വന്ന കരടികൾ വനത്തിലേക്ക് തിരികെപോകുകയും ചെയ്തു.

Read More

ഒാരോ യാത്രക്കും മെട്രോ സമ്മാനിക്കുന്നത് സമയ ലാഭം; 11 മിനിറ്റ് സമയം യാത്രക്കാർക്ക് ലാഭമെന്ന് കണക്കുകൾ

ബെം​ഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.

Read More
Click Here to Follow Us