കൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി, പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊലപാതക കേസിലെ പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ് പെൻഷൻ. ബെല്ലാരി ആൻഡ് റിസർവ് പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉൾപ്പെടുന്ന നാല് പേർക്കാണ് സസ് പെൻഷൻ നൽകിയത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ കൊലക്കേസ് പ്രതി ബച്ച ഖാന് വനിത സുഹൃത്തുമായി താമസിക്കാൻ സൗകര്യമൊരുക്കിയത്. ബച്ച ഖാന്റെ അഭ്യർത്ഥനയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സഹായം ഒരുക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് കാവൽ നിന്നിരുന്നുവെന്നും ആരോപണം…

Read More

വളം നൽകാത്തതിൽ കേന്ദ്രമന്ത്രിയെ വിളിച്ച് പരാതി പറഞ്ഞ അധ്യാപകന്  സസ്പെൻഷൻ

ബെംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം കൃത്യമായി ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്കൂൾ അധ്യാപകന് സസ്പെൻഷൻ. ബിദർ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാൽ പാട്ടീലിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂൺ 15 നാണ് കേന്ദ്രമന്ത്രിയെ കുശാൽ പാട്ടീലിന്  ഫോണിൽ ലഭിച്ചത്. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയുടെ ഫോണിൽ കിട്ടിയത്. തൻറെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിൻറെ ദൗർലഭ്യം കൂടുതൽ ആണെന്നും പരിഹാരം വേണമെന്നും അധ്യാപകൻ മന്ത്രിയോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും…

Read More
Click Here to Follow Us