യുക്രൈനിൽ നിന്നെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കും; സംസ്ഥാന സർക്കാർ

ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗജന്യ ബസ് യാത്ര നൽകാൻ കർണാടക സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചതായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ ശിവയോഗി സി കലാസദ് പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന നമ്മുടെ ജനങ്ങളുടെ, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിന്റെ ദുരിതം കണക്കിലെടുത്ത്, കർണാടകയിലെ വിമാനത്താവളത്തിൽ നിന്ന് സംസ്ഥാനത്തിനുള്ളിലെ അവരുടെ സ്വദേശങ്ങളിലേക്ക് കെഎസ്‌ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചു.” കർണാടകയിലെ എല്ലാ നോഡൽ ഓഫീസർമാരും…

Read More

യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ എല്ലാ നിവാസികളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരും; മുഖ്യമന്ത്രി

ബെംഗളൂരു : യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പ് നൽകി. ശേഷിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, കർണാടകയിൽ നിന്നുള്ള 397 വിദ്യാർത്ഥികൾ യുക്രൈയ്‌നിൽ കുടുങ്ങിയതായി തിരിച്ചറിഞ്ഞു, അതിൽ 30 പേർ ഞായറാഴ്ച ഇന്ത്യയിലെത്തി. മുംബൈ വഴി കർണാടകയിലെത്തിയ 12 വിദ്യാർഥികളടങ്ങുന്ന ആദ്യ ബാച്ച് ഞായറാഴ്ച രാവിലെ 8.40ന് ബെംഗളൂരു അന്താരാഷ്ട്ര…

Read More

രക്ഷാദൗത്യം വിജയകരം; 2 വിമാനങ്ങളിലായി 469 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി

മുംബൈ : റഷ്യയുടെ യുക്രൈയ്‌ൻ അധിനിവേശത്തിന് ശേഷം ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് ശനിയാഴ്ച മുംബൈയിൽ എത്തി. യുക്രൈയ്‌നിൽ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികളായ 219 ഇന്ത്യക്കാർ, റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 250 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിലും എത്തി. 2 വിമാനങ്ങളിലായി 469 ഇന്ത്യൻ പൗരന്മാർ നാട്ടിലെത്തി യുക്രൈയ്ൻ-റൊമാനിയ അതിർത്തിയിലും യുക്രൈയ്ൻ-ഹംഗറി അതിർത്തിയിലും എത്തിയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ റോഡ് മാർഗം യഥാക്രമം ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും…

Read More

റഷ്യ-യുക്രൈയ്ൻ യുദ്ധം: കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികൾ റൊമാനിയയിലേക്ക് ബസ് കയറി.

ദാവണഗരെ: ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിക്കുന്ന യുക്രൈയ്നിലെ ചെർനിവറ്റ്സിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അയൽരാജ്യമായ റൊമാനിയയിലൂടെ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യൻ എംബസി തങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്നും വിദ്യാർത്ഥികൾക്കായി ബസുകൾ കാത്തിരിക്കുകയാണെന്നും ബിഎസ്‌എംയുവിൽ പഠിക്കുന്ന ദാവൻഗരെയിലെ കുന്ദുരു ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥിയായ പ്രിയ പറഞ്ഞു. കൂടാതെ യുക്രൈയ്നിൽ നിന്ന് യാത്ര ചെയ്യുന്നവർ റൊമാനിയയിൽ എത്തിയിട്ടുണ്ടെന്നും അവരെ ബുക്കാറെസ്റ്റിൽ നിന്ന് ഒഴിപ്പിച്ചുവെന്നും ഒരു എംഇഎ ഉദ്യോഗസ്ഥൻ അറിയിച്ചു. വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് അറിയുന്നതിനായി ചില രക്ഷിതാക്കൾ തന്നെ ബന്ധപ്പെട്ടതായി ഡോ ജിഎം സിദ്ധേശ്വര പറഞ്ഞു. തുടർന്ന്…

Read More
Click Here to Follow Us