വെള്ളപൊക്കം ; താമസ നിരക്ക് കൂട്ടി ഹോട്ടലുകൾ

ബെംഗളൂരു: തുടർച്ചയായ മഴയെ തുടർന്ന് സമ്പന്നർ താമസിക്കുന്ന പോഷ് കോളനികളടക്കം വെള്ളത്തിലായതോടെ ഇവർ ഹോട്ടലുകളിൽ അഭയം തേടി. ഇതോടെ ഹോട്ടലുകാർ താമസ നിരക്ക് വർധിപ്പിക്കുകയും ചെയ്തു. അഭയം തേടിയെത്തിയ സമ്പന്നർക്ക് കിട്ടിയ അവസരത്തിൽ നിരക്കുകൾ നാലിരട്ടിയാക്കി കൊള്ളയടിക്കുകയാണ് നഗരത്തിലെ ആഡംബര ഹോട്ടലുകാർ. ഒരു രാത്രിക്ക് ശരാശരി മുപ്പതിനായിരം മുതൽ നാല്പ്പതിനായരം രൂപവരെയാണ് ഈടാക്കിയത്. ഓൾഡ് എയർപോർട്ട് റോഡിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ നാലംഗ കുടുംബം 42,000 രൂപ ചിലവഴിച്ചതായി റിപ്പോർട്ടുകൾ.

Read More
Click Here to Follow Us