രോഹിത് ശർമയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മികവിൽ ഇന്ത്യ ഫൈനലില്‍.

കൊളംബോ: ഹാട്രിക് വിജയത്തോടെ ഇന്ത്യന്‍ യുവനിര നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേലക്കു കുതിച്ചു. തങ്ങളുടെ നാലാമത്തെയും അവസാനത്തെയും ലീഗ് മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കുകയായിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെത്തുടര്‍ന്ന് പഴികേട്ട ക്യാപ്റ്റന്‍ കൂടിയായ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ (89) തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ത്യക്കു കരുത്തേകിയത്. 61 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്സറുമടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മറുപടിയില്‍ ബംഗ്ലാദേശ് പൊരുതി…

Read More

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും.

ന്യൂഡല്‍ഹി: ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസമാണ് മത്സരങ്ങള്‍ നടക്കുക. കൊഹ്ലിക്ക് പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരുക്കിനെ തുടർന്ന് ശനിയാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ നിന്ന് കൊഹ്ലി വിട്ടു നിന്നിരുന്നു. യുവാക്കൾക്കു കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് ആറിന് ശ്രീലങ്കയിലെ കൊളംബോയില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും.

Read More
Click Here to Follow Us