ബെംഗളൂരു: ക്രമസമാധാന നിയന്ത്രണത്തിന്റെ ഭാഗമായി ഹുബ്ബള്ളി – ധാർവാഡിലെ എല്ലാ മദ്യ / വൈൻ ഷോപ്പുകളും നാളെ രാവിലെ ആറു മണി വരെ അടച്ചിടാൻ പോലീസ് കമ്മീഷണർ ലഭു റാം ഉത്തരവിട്ടു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 9 വരെ മുഹറം ആചരിക്കുന്നുണ്ടെന്നും ഇന്ന് പഞ്ച, ഡോളി, തബൂട്ട എന്നിവയുടെ ഘോഷയാത്ര ഉണ്ടാകുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. ചില ആളുകൾ മദ്യപിച്ച അവസ്ഥയിൽ മറ്റ് ആളുകളെ പ്രകോപിപ്പിച്ചേക്കാം എന്നതിനാൽ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഡി.സി.പി., ഹുബ്ബള്ളി നോർത്ത്, സൗത്ത്, എ.സി.പി.മാർ എന്നിവരുമായി കൂടി…
Read More