വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതായും മറ്റു ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും പ്രശസ്ത ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അറിയിച്ചു. ‘ഹൃദയം’ എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താന്‍ സ്വന്തമാക്കിയതായി കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More