ബെംഗളൂരു: ഫ്രീഡം പാർക്കിൽ പി യു യൂണിവേഴ്സിറ്റി ഗസ്റ്റ് അധ്യാപകരുടെ നിരാഹാര സമരം ആരംഭിച്ചു. വേതനം കൂട്ടി തന്നില്ലെങ്കിലും 8 മണിക്കൂർ ജോലിയിൽ നിന്നും 14 മണിക്കൂർ ആയി ജോലി സമയം ഉയർത്തിയത് പിൻവലിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സമരം. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലാത്തതാണ് നിരാഹാര സമരത്തിൽ കൊണ്ട് ചെന്നെത്തിച്ചത്. കോവിഡ് പ്രതിസന്ധി കാരണം 2264 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 12900 ഓളം പേർക്ക് ജോലി അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.
Read More