തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ താമസ സ്ഥലത്താ യിരുന്നു അന്ത്യം. ത്രിപുരയിലും ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. നിയമസഭ സ്പീക്കറും മൂന്നു തവണ മന്ത്രിയുമായി. രണ്ട് തവണ എംപിയും, അഞ്ച് തവണ എം.എൽ.എ.യുമായി. തിരുവനന്തപുരം ജില്ലയിലെ വക്കത്ത് ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നായിരുന്നു ജനനം. തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
Read More