ബെംഗളൂരു: നഗരത്തിൽ 30 ഓട്ടോ പ്രീ പെയ്ഡ് കൗണ്ടറുകൾ കൂടി സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. കോവിഡിനു ശേഷം പുനരാരംഭിച്ച 14 കൗണ്ടറുകൾക്കു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് കൂടുതൽ ഇടങ്ങളിലേക്കു സംവിധാനം വ്യാപിപ്പിക്കുന്നത്. ഷോപ്പിങ് മാളുകളും മെട്രോ സ്റ്റേഷനുകളും അടക്കം തിരക്കേറിയ ഇടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബിഎംആർസിയുമായി ചേർന്ന് ബയ്യപ്പനഹള്ളി, ഐടിപിഎൽ, ചന്നസാന്ദ്ര, കോനനകുണ്ഡെ, ജ്ഞാനഭാരതി ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലാണ് ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകൾ സ്ഥാപിക്കുക. ഒപ്പം കോറമംഗലയിലെ പാസ്പോർട്ട് ഓഫിസ്, മാറത്തഹള്ളി ഔട്ടർ റിങ് റോഡ് ജംക്ഷൻ,…
Read More