ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പ് ചോദിച്ചുള്ള ഒരു പേപ്പറും 10 രൂപയും ; വൈറലായി യുവാവിന്റെ കുറിപ്പ് 

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് കൊണ്ടുള്ള കുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുറിപ്പിനൊപ്പം നാണയത്തുട്ടുകളും ഉണ്ട്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽ നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലാണ് ഈ രസകരമായ അനുഭവം പാക്കുവെച്ചത്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച…

Read More

സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു, കേസെടുത്ത് പോലീസ് 

ബെംഗളൂരു: എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പാഠപുസ്തകത്തെ ആസ്പദമാക്കി വി ഡി സവർക്കർ ബുൾബുളിൽ പറക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ആൾക്കെതിരെ കേസെടുത്ത് ശിവമോഗ പോലീസ്. വീർ സവർക്കർ ആൻഡമാൻ ജയിലിൽ നിന്ന് ബുൾപക്ഷിയിൽ ഇന്ത്യയെ വീക്ഷിക്കുന്ന അപൂർവ ചിത്രം’ എന്ന ശീർഷകത്തോടെ തന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസിൽ ചിത്രം പോസ്റ്റ് ചെയ്തതിന് ശിവമോഗയിലെ റാഗിഗുഡ്ഡ നിവാസിയായ മൻസൂർ അലി ഖാനെതിരെ പോലീസ് കേസെടുത്തു. ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത മൻസൂറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ്…

Read More

പ്രവീണിന്റെ കൊലപാതകം, വിവാദ ട്വിറ്റർ പോസ്റ്റുമായി കർണാടക  എംഎൽഎ 

ബെംഗളൂരു:∙ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എം.പി രേണുകാചാര്യ. പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചില്ലെങ്കിൽ താൻ എംഎൽഎ  സ്ഥാനം രാജിവെക്കുമെന്ന് രേണുകാചാര്യ മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പ്രസ്താവന. ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മളുടെ വിശ്വാസം നഷ്‌ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും ട്വിറ്ററിലൂടെ പറഞ്ഞു . ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം…

Read More

തപാലെത്തുക ഇനി ഹൈടെക്കായി; ഇ- ബൈക്ക് ഉപയോ​ഗപ്പെടുത്തും

ബെം​ഗളുരു; തപാൽ ജീവനക്കാർ കത്തുകളും, പാഴ്സലുകളും എത്തിക്കാൻ ഇലക്ട്രിക് ബൈക്കുകൾ ഉപയോ​ഗിച്ചു തുടങ്ങി. ജെപി ന​ഗർ സബ് പോസ്റ്റ് ഓഫീസിലെ 15 ജീവനക്കാർക്കാണ് ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബൈക്കുകൾ നൽകിയത്. പരീക്ഷണ അടിസ്ഥാനത്തിൽ ഇ ബൈക്കുകൾ നൽകിയത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. വാടകയ്ക്ക് ബൈക്കുകൾ ലഭ്യമാക്കുന്ന യുലു കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. എല്ലാ ദിവസവും കമ്പനി ഇ ബൈക്കുകൾ റീചാർജ് നടത്തിയ ശേഷം തിരിച്ചേൽപ്പിക്കുകയാണ് പതിവ്. മറ്റ് പോസ്റ്റോഫീസുകളിലേയ്ക്കും ഈ പദ്ധതി വിജയകരമായി തീർന്നാൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി കഴിയ്ഞ്ഞു. കൂടാതെ ചാർജിംങ്…

Read More