വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ശാരീരിക ബന്ധം പുറത്തു പറയാതിരിക്കാന്‍ പോണ് താരം സ്റ്റോമി ഡാനിയലിനെ ശാരീരികമായി ഭീഷണിപ്പെടുത്തിയെന്ന് സ്റ്റോമി ഡാനിയലിന്റെ അഭിഭാഷകന് മിഷേല്‍ അവനെറ്റി. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 25ന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക അഭിമുഖത്തില്‍ സ്റ്റോമി ഡാനിയല്‍ നേരിട്ട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2006 മുതല്‍ ഡൊണാള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയലിന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം ട്രംപ് നിഷേധിച്ചു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍…
Read More