സിനിമ താരങ്ങൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ നിരവധി സിനിമ താരങ്ങൾക്ക് ലഹരി വസ്ത്തുക്കൾ എത്തിക്കുന്ന ഒരാളെക്കൂടി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പിടികൂടി. മിക്ക താരങ്ങളും പങ്കെടുക്കാറുള്ള നിരവധി നിശാ പാർട്ടികളിൽ ലഹരി വസ്തുക്കളെത്തിക്കാറുള്ള ഭട്കൽ സ്വദേശി ഷെരീഫ് ഹസൻ മസൂരിയാണ് പോലീസ് പിടിയിലായത്. ഏകദേശം ഒരു വർഷത്തിനു മുകളിലായി പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. നഗരത്തിലെ കോട്ടൻപേട്ട്, ബാനസവാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണിയാൾ. ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More
Click Here to Follow Us