പിലിക്കുള ബയോളജിക്കൽ പാർക്കിൽ ബംഗാൾ കടുവ ഒലിവർ ചത്തു

മംഗളൂരു: പിലിക്കുള ബയോളജിക്കൽ പാർക്കിൽ തിങ്കളാഴ്ച ഒലിവർ എന്ന ഒമ്പത് വയസ്സുള്ള റോയൽ ബംഗാൾ കടുവ ചത്തു. പെട്ടെന്നു കുഴഞ്ഞു വീണ് ചാകുകയായിരുന്നു. ഒലിവർ പതിവുപോലെ ഉണർന്നുവെങ്കിലും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പാർക്കിന്റെ ഡയറക്ടർ എച്ച് ജെ ഭണ്ഡാരി പറഞ്ഞു. പാർക്കിലെ മൃഗഡോക്ടർമാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടുവ ചത്തുപോയി. പാർക്കിൽ നിലവിൽ 12 കടുവകളുണ്ട്. ചത്ത കടുവയുടെ എല്ലാ ഭാഗങ്ങളും ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലേക്കും ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്കും മരണകാരണം കണ്ടെത്തുന്നതിനുമായി അയച്ചിട്ടുണ്ട്.

Read More
Click Here to Follow Us