ബെംഗളൂരു : ചൊവ്വാഴ്ച മംഗളൂരുവിലെ ഉപ്പിനങ്ങാടിയിൽ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ബുധനാഴ്ച മുതൽ വെള്ളി വരെ കടബ, പുത്തൂർ, സുള്ള്യ, ബെൽത്തങ്ങാടി എന്നിവിടങ്ങളിൽ ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 144 പ്രകാരം പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ യതീഷ് ഉള്ളാളാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പിഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡിസംബർ 13 ന് ഉപ്പിനങ്ങാടി എസ്‌ഐ കുമാർ കാംബ്ലെ മുഹമ്മദ് സിനാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതിനെത്തുടർന്ന് പിഎഫ്‌ഐ പ്രവർത്തകരായ മുഹമ്മദ് സക്കറിയ, മുസ്തഫ, ഹമീദ് എന്നിവരെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.…
Read More