ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ;ആസാം രണ്ടാം സ്ഥാനത് കേരളം മൂന്നാം സ്ഥാനത്ത് മാത്രം.

ബെംഗളൂരു ∙ ഇന്ത്യയിൽ ആനകളുടെ എണ്ണത്തിൽ മുന്നിൽ കർണാടക തന്നെ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ആന സെൻസസ് റിപ്പോർട്ടിൽ 6049 കാട്ടാനകളാണ് കർണാടകയിലെ വനങ്ങളിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അസമിൽ 5719 ആനകളും മൂന്നാംസ്ഥാനത്തുള്ള കേരളത്തിൽ 3054 ആനകളുമുണ്ട്. ബന്ദിപ്പുർ, നാഗർഹോളെ, ഭദ്ര സംരക്ഷണകേന്ദ്രങ്ങളിലാണ് ആനകളുടെ സാന്ദ്രത കൂടുതൽ. കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ആനകളുടെ എണ്ണത്തിലും കർണാടക ഒന്നാമതായത്. കഴിഞ്ഞ മേയിൽ നടത്തിയ ആന സെൻസസിൽ 27,312 കാട്ടാനകളാണ് ഇന്ത്യയിലെ കാടുകളിലുള്ളത്. ഇതിൽ 11960 കാട്ടാനകൾ ദക്ഷിണേന്ത്യയിലും 10,139 ആനകൾ…

Read More
Click Here to Follow Us