ബെംഗളൂരു ∙ ശീതളപാനീയങ്ങൾ ഇനി മൈസൂരുവിലെ മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകൾക്കു പുറത്ത്. പകരം ഇളനീര് വിറ്റാൽ മതിയെന്ന് കലക്ടർ ഡി.രൺദീപ്. കടക്കെണിയിലായ കേരകർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഉത്തരവ്. സംസ്ഥാനം വരൾച്ചയിൽ ദുരിതമനുഭവിക്കുമ്പോൾ പ്രകൃതിദത്തമായ ഇളനീരിനെ പ്രോൽസാഹിപ്പിക്കുന്നത് കർഷകർക്ക് സഹായമാകും. ചിക്കമഗളൂരുവിൽ നിന്നുള്ള എം.കെ. പ്രാണേഷ് എംഎൽസി സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഇളനീർ വിൽപന നിർബന്ധമാക്കാൻ ഹോർട്ടികൾച്ചർ വകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആശയം ശ്രദ്ധയിൽപ്പെടുത്തി എല്ലാ കലക്ടർമാർക്കും സർക്കാർ സർക്കുലർ അയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
Read More